കൊട്ടാരക്കര താലൂക് ആശുപത്രിയിലേക്ക് പോകുവാൻ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിയ ഗോമതി അമ്മ (85)സ്റ്റാൻഡിൽ ഇരുന്നു വിറയ്ക്കുന്നത് കണ്ട മഹിളാ കോൺഗ്രസ് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ശോഭ പ്രശാന്തും, കോൺഗ്രസ് സേവാദൾ മുൻ അഖിലേന്ത്യ അംഗവും ആയ ജയലക്ഷ്മിയും ഉടനെ ഓട്ടോ യിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രെമിക്കുന്നതു കണ്ട് സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ്, പിങ്ക് പോലീസിനെ വിളിക്കാം അവർ ആശുപത്രിയിൽ ആക്കും എന്നുപറഞ്ഞു.
ഉടനെ പിങ്ക്പോലീസ് എത്തിയെങ്കിലും അവർ ഈ അമ്മയെ കാറിൽ കയറ്റി കൊണ്ട് പോകുവാൻ ആദ്യം വിസമ്മതിച്ചു. എന്നാൽ പിന്നീട് വനിത എസ് ഐ മോളിക്കുട്ടി പിങ്ക് പോലീസിന്റെ വാഹനത്തിൽ തന്നെ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറെ കണ്ട് മരുന്നുകൾ വാങ്ങി യ ശേഷം പോലീസും പൊതു പ്രവർത്തകരും ചേർന്ന് കലയപുരത്തു അവരുടെ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു.
