കുളത്തൂപ്പുഴ: വാറണ്ട് പ്രതി പിടിയിൽ. കുളത്തൂപ്പുഴ നെല്ലിമൂട് ചരുവിള പുത്തൻ വീട്ടിൽ ഷൗക്കത്തിന്റെ മകൻ ഉയിര് എന്ന് വിളിക്കുന്ന അജീഷ് ഖാനെ കഴിഞ്ഞ ദിവസം വൈകിട്ട് കുളത്തൂപ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പിടികൂടി. പല സ്ഥലങ്ങളിൽ വിവിധ ജോലികൾ ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ കുറച്ച് നാളുകളായി അച്ചൻകോവിലിനടുത്ത് തുറ എന്ന സ്ഥലത്ത് കൂപ്പുജോലി ചെയ്യുകയായിരുന്നു. കുളത്തൂപ്പുഴ എസ്.ഐ വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.