പൂയപ്പള്ളി: കഴിഞ്ഞ ജനുവരി മുതൽ പൂയപ്പള്ളിയിൽ നിന്നും കാണാതായ നസീമ (35) എന്ന വീട്ടമ്മയെ കണ്ണൂരിൽ നിന്നും കണ്ടെത്തി. പൂയപ്പള്ളി ചെങ്കൂർ സ്വദേശിനിയായ വീട്ടമ്മയെ കണ്ടുകിട്ടുന്നതിനായി ഭർത്താവ് ബഹു. കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ കക്കാട് എന്ന സ്ഥലത്ത് കണ്ണൂർ സ്വദേശിയായ സുഹൃത്തിനൊപ്പം ഒളിച്ചു താമസിച്ചു വരുകയായിരുന്നു ഇവർ. പൂയപ്പള്ളി എസ്.എച്ച്.ഒ വിനോദ് ചന്ദ്രന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് എസ്.ഐ രാജേഷ് കുമാർ, എ.എസ്.ഐ. രാജൻ, വനിത സി.പി.ഒ ആര്യ എന്നിവരടങ്ങുന്ന സംഘം ഇവരെ കണ്ണൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു.
