കൊട്ടാരക്കര : കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി ഹരിശങ്കർ ഐ. പി. എസ് സ്ഥാനമേറ്റു. റൂറൽ ജില്ലായിൽ പോലീസിനെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും, ശക്തമായ നടപടികൾ സ്വികരിക്കും , ലഹരി വേട്ട , ഗതാഗത നിയമങ്ങൾ ലംഗിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കും , വിദ്യാലയ പരിസരങ്ങളിൽ പോലീസ് നിരീക്ഷണം കർശനാമാക്കും, ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
