മൊബൈൽ ഷോപ്പ് ഉടമസ്ഥർ ഉപഭോക്താക്കൾക്കു പുതിയ സിം കാർഡ് നൽകുന്ന സമയത്തു അവരുടെ തിരിച്ചറിയൽ കാർഡിന്റെ ( ആധാർ കാർഡ് ) പകർപ്പ് വാങ്ങാതിരിക്കുന്നതായും അസ്സൽ അസ്സൽ തിരിച്ചറിയൽ കാർഡ് പരിശോധികാത്തിരിക്കുന്നതായും കൂടാതെ ഉപഭോക്താവിന്റെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മൊബൈൽ നമ്പർ ആൾട്ടർനേറ്റ് നമ്പരായി ഉപയോഗിക്കുന്നതിനു പകരം മൊബൈൽ ഷോപ്പ് ഉടമകളുടെ പേരിലുള്ള നമ്പർ ആൾട്ടർനേറ്റ് നമ്പരായി കൊടുക്കുന്നതായും കേരളാ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ‘ട്രായി ‘ നിയമങ്ങളുടെ ലംഘനമാണ്. മൊബൈൽ ഷോപ്പ് ഉടമകൾ പുതിയ സിം കാർഡ് നൽകുന്ന സമയം ഉപഭോക്താവിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ ഒരു പകർപ്പും , വിതരണം ചെയ്ത സിം കാർഡിന്റെ നമ്പർ , ഉപഭോക്താവിന്റെ മേൽവിലാസം, ആൾട്ടർനേറ്റ് നമ്പറിന്റെ മേൽ വിലാസം എന്നീ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി കടയിൽ സൂക്ഷിക്കേണ്ടതാണ്. ‘ട്രായി ‘ നിയമങ്ങളുടെ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഷോപ്പ് ഉടമകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ജി സൈമൺ ഐ. പി. എസ്സ് . അറിയിച്ചു.
