കൊട്ടാരക്കര: അന്തമണിൽ ശക്തമായ മഴയിലും കാറ്റിലും ചുടുകട്ട കമ്പനിയുടെ മേൽക്കൂരയും ഭിത്തിയും തകർന്ന് ഒരാൾ മരിച്ചു.
മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ(26) ആണ് മരിച്ചത്. രണ്ട് ബംഗാളി തൊഴിലാളികൾക്കും കമ്പനി ഉടമ രാധാകൃഷ്ണനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. മരിച്ച ആൾ ചൂളയിലെ ജീവനക്കാരനല്ല . തൊട്ടടുത്ത പുരയിടത്തിൽ തടി മുറിക്കാനെത്തിയ ആളാണ്. മഴയത്ത് ചൂളയിലേക്ക് ഓടിക്കയറിയതാണ്. അപ്പോൾ ആണ് അപകടം സംഭവിച്ചത്.