കൊട്ടാരക്കര. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറി. വൈകിട്ട് 7.30 നും 8.15നും മദ്ധ്യേ തന്ത്ര്യ മുഖ്യൻ എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും കാർമികത്വത്തിൽ തിരുഉത്സവത്തിനു കൊടിയേറി . ക്ഷേത്രം ഊരാണ്മക്കാരായ ഊമൻ പള്ളിമനയിലെ യൂ എസ് നാരായണൻ നമ്പൂതിരിപ്പാടിന്റെയും അകവൂർ മന കുഞ്ഞനിയന് നമ്പൂതിരിപ്പാടും , ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ സന്നിഹിതരായിരുന്നു
