തെന്മല : കുളത്തൂപ്പുഴ തെന്മല റോഡിൽ എർത്ത് ഡാമിനു സമീപം കിടന്ന 2 വയസ്സ് പ്രായമുള്ള ഉടുമ്പിനെ ഓട്ടോ കയറ്റി കൊന്നവർ വനപാകരുടെ തെന്മല യിൽ നിന്നും കുളത്തൂപ്പുഴക്കു സവാരി വന്ന ഓട്ടോറിക്ഷ റോഡ് സൈഡിൽ കിടന്ന ഉടുമ്പിന്റെ തലഭാഗത്തു കൂടി പലതവണ ഓട്ടോ കയറ്റി ഇറക്കി കൊന്നു കടത്തികൊണ്ടു പോകാൻ ശ്രമിക്കുന്ന വിവരം സ്ഥലവാസികൾ മൊബൈലിൽ ചിത്രമെടുത്ത് അഞ്ചൽ ഫോറസ്റ്റ് റെയിഞ്ചാഫീസറെ അറിയിചതിനെ തുടർന്ന് പട്രോളിങ്ങിലുണ്ടായിരുന്ന വനപാലക സംഘം ഇവരെ പിടികൂടുകയായിരുന്നു.
വനപാലകർ വരുന്നതറിഞ്ഞ് ഇവർ ഉടുമ്പിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കൾ കരിക്കം 12 സെന്റിൽ മിൻഹാമൻസിലിൽ ബഷീർ (60 വയസ്സ്), ഇയാൾ ഓടിച്ചിരുന്ന ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള KL 25 C9682 ഓട്ടോറിക്ഷ, കൂടെ ഉണ്ടായിരുന്ന കുളത്തൂപ്പുഴ ഗവ: ആശുപത്രിയ്ക്കു സമീപം താമസിക്കുന്ന ജോയി(38) എന്നിവരെയും വനപാലകർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി അതീവ ജാഗ്രതയോടുകൂടി സംരക്ഷിച്ചു വരുന്നതും Varanus monitor എന്ന ശാസ്ത്രീയ നാമമുള്ളതും വംശനാശം നേരിടുന്നതുമായ ഉടുമ്പിനെ വേട്ടയാടി കൊല്ലുന്നത് 5 മുതൽ 7 വർഷം വരെ തടവുശിക്ഷയും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് . പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കും.
അഞ്ചൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ ജയന്റെ നേതൃത്വത്തിൽ കളംകുന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജിമോൻ പി.സി , ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്സ് . മനോജ് കുമാർ , റിസർവ്വ് ഫോറസ്റ്റ് വാച്ചർ ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .