പുനലൂർ: ആര്യങ്കാവിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ചിയിലെ സ്വർണ്ണ ഗിരിക്ക് സമീപനത്തെ കുളിർ കാട് വനത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ ഇന്നലെ വൈകിട്ട് കണ്ടെത്തിയത്. വനത്തിൽ തേൻ ശേഖരിക്കാൻ എത്തിയ ആദിവാസികളാണ് കാട്ടാന ചരിഞ്ഞ് കിടക്കുന്നത് കണ്ടതു. തുടർന്നു വനപാലകരെ വിവരം അറിയിച്ചു.റെയ്ഞ്ചാഫീസർ സതീശന്റെ നേതൃത്വത്തിലുള്ള വനപാലകർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരണ്ട കെട്ട് എന്ന അസുഖം ബാധിച്ചാണ് ആന ചരിഞ്ഞതെന്നും, 60 വയസുള്ള പിടിയാനയാണ് ഇതെന്നും റെയ്ഞ്ചാഫീസർ അറിയിച്ചു. ഇന്ന് മേൽനട പടികൾ പൂർത്തിയാക്കിയ ശേഷം ആനയെ ദഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
