ഐ.പി.സി. തൃക്കണ്ണമംഗൽ രെഹോബോത്ത് സഭയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ ഞായർ വരെ വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും നടത്തപ്പെടുന്നു.ഐ.പി.സി കൊട്ടാരക്കര സെൻറർ മിനിസ്റ്റർ പാസ്റ്റർ.ഡാനിയേൽ ജോർജ്ജ് ഉദ്ഘാടനം ചെയ്യും പാസ്റ്റർ.പി.വി.സാമുവേൽ അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർ.അനിൽ കൊടിത്തോട്ടം ,പാസ്റ്റർ.എബി ഏബ്രഹാം ,പാസ്റ്റർ.റെജി ശാസ്താംകോട്ട എന്നിവർ വചനഘോഷണം നടത്തും, ഹെവൻലി ബീറ്റ് സ് സംഗീത ശുശ്രുഷ കൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികളായ ഡി. അലക്സാണ്ടർ ,കെ.പി.തോമസ് ,സാംസൺ പാളക്കോണം, പബ്ലിസിറ്റി കൺവീനർ ജോൺ ഹാബേൽ എന്നിവർ അറിയിച്ചു.
