കൊട്ടാരക്കര: സ്കൂൾ പരിസരങ്ങളിൽ വിൽക്കാനായി കാറിൽ കൊണ്ടു വന്ന 3000 പാക്കറ്റ് നിരോധിത ഉല്പന്നങ്ങൾ കൊട്ടാരക്കര പോലീസ് പിടികൂടി. കൊട്ടാരക്കര സെന്റ് മേരീസ് സ്കൂളിന് സമീപം വച്ച് പള്ളിക്കൽ ഷിജി മൻസിൽ മിനു(37), പന്നിമല അനിൽ ഭവനിൽ അനിൽ കുമാർ(38), വെള്ളറ മുട്ടക്കോട്ടു കോളനിയിൽ റഷീദ് എന്നിവരെയാണ് പിടികൂടിയത്. ഈ ഉല്പന്നങ്ങൾക്ക് ഒരു ലക്ഷം രൂപ വില വരും. പുകയില ഉല്പന്നങ്ങൾ കടത്തുവാൻ കൊണ്ടു വന്ന കാറും വിതരണത്തിനെത്തിയ ബൈക്കും കൊട്ടാരക്കര ഇൻസ്പെക്ടർ എസ്. നൂഅ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ മാരായ ഹരിലാൽ, സുനിൽ ഗോപി, ശിവശങ്കരപിള്ള, ഷാജഹാൻ എ എസ് ഐ മാരായ ആഷിർ കോഹൂർ, അജയകുമാർ എസ് സി പി ഒ രാധാകൃഷ്ണപിള്ള, ബിനു സി എസ് എന്നിവരാണ് ഇവരെ പിടികൂടിയത്.
