കോട്ടയം: അയൽ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ശരിയാക്കികൊടുക്കും എന്നു പറഞ്ഞു തട്ടിപ്പു നടത്തിയ ആളെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയിൽ പുനലൂർ ഇളമ്പൽ ചൂട്ടറ വീട്ടിൽ ഹരികൃഷ്ണൻ(22) ആണ് അറസ്റ്റിൽ ആയത്. കറുകച്ചാൽ സ്വദേശിയായ ഒരാളിൽ നിന്നും മാംഗ്ലൂർ എ. ജെ ഷെട്ടി മെഡിക്കൽ കോളേജിൽ ബാച്ചിലർ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്സിന് അഡ്മിഷൻ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് 1,28,000/- രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ഇന്നലെ ചങ്ങനാശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. കുന്നിക്കോട് സ്വദേശിയായ ശ്യാം എന്ന യുവാവും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്. ഇയാൾക്കെതിരെ ജോലി വാഗ്ദാനം ചെയ്ത് കൊട്ടാരക്കര സ്വദേശികളായ രണ്ടു പേരിൽ നിന്നും 2,65,000/- രൂപ തട്ടിയെടുത്ത കേസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ബാംഗ്ലൂർ ആസ്ഥാമനായി പ്രവർത്തിക്കുന്ന ഇവർ സംസ്ഥാനത്ത് വിവധ സ്ഥലങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരവും അന്വോഷിച്ചു വരികയാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി എസ് ഹരിങ്കർ ഐ. പി. എസിൻ്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡി. വൈ. എസ്. പി രാജൻ്റെ മേൽ നോട്ടത്തിൽ കറുകച്ചാൽ ഇൻസ്പെക്ടർ എസ്. എച്ച് .ഒ സി. കെ മനോജ്, എസ്. ഐ ഷിബു ഇ. വി , എ. എസ്സ്. ഐ അജയഘോഷ് , എസ്സ്. സി. പി.ഒ മാരായ സൻജോ , സുഭാഷ് , സി. പി. ഒ ഉണ്ണികൃഷ്ണൻ, ലിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
