കൊട്ടാരക്കര: അബ്ക്കാരി കേസിൽ അടൂർ എക്സൈസ് പിടികൂടി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായ പ്രതി മരിച്ചു.
അടൂർ കടമ്പനാട് കല്ലു കുഴി സ്വദേശി സുധാകരൻ (55) ആണ് മരിച്ചത്.ജയിലിൽ വച്ച് ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്ന് രാത്രി 12 മണിയോടെ കൊട്ടാരക്കര താലൂക്കാശൂപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ 12.30 ന് ആണ് മരിച്ചത്. ഈ മാസം14 മുതൽ സബ് ജയിലിൽ കഴിയുകയാണ്.
