കൊട്ടാരക്കര: സമൂഹത്തിൻ്റെ ഉന്നമനത്തിന് തടസ്സമായി നിൽക്കുന്നത് ധാർമിക മൂല്യച്യുതിയാണ്. മനുഷ്യരെ സഹജീവിയായി കാണുവാനും സ്നേഹിക്കുവാനും കഴിഞ്ഞാൽ ഈ അവസ്ഥയ്ക്ക് മാറ്റം വരും. ബ്രദ്റൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരിന്നു ജെയിംസ് എം തോമസ്.
പി. കെ ചാക്കോയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രൊഫസർ മാത്യൂസ് എബ്രഹാം അദ്ധ്യക്ഷനായിരുന്നു. എല്ലാ ദിവസവും വൈകിട്ട് 6 ന് നടക്കുന്ന മീറ്റിംഗുകളിൽ ജോൺവർഗ്ഗീസ്, പി. ജി. ജെയിംസ്, റ്റി. പി കനകരാജ്, ജോൺ കുര്യൻ എന്നിവർ പ്രസംഗിക്കും. ഷിബു ഉദുമൽ പേട്ട്, ജോർജ് മഠത്തിൽ, ജെയ്സൺ ജോർജ്ജ്, ബാബു എന്നിവർ ക്വയർ നയിക്കും. വ്യാഴം രാവിലെ 10 ന് കുടുംബ സംഗമം, വെള്ളി സോദരീസമാജം, ശനി ബാലസംഘം സമ്മേളനം എന്നിവ നടക്കും. 20 ന് രാവിലെ 10 ന് ആരാധനായോഗത്തോടു കൂടി സമ്മേളനം അവസാനിക്കും.