തൃക്കണ്ണമംഗൽ: ഗ്രേസ് നഗർ റസിഡന്റ്സ് അസോസിയേഷൻ 10-ാം വാർഷികവും ക്രിസ്തുമസ് പുതുവത്സരഘോഷവും നടത്തി. പ്രസിഡന്റ് ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു.
നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൌൺസിലർ കുമാരി പവിജാപത്മൻ പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കൌൺസിലർ ലീനാ ഉമ്മൻ മുതിർന്ന പൌരന്മാരെ ആദരിച്ചു. നാടക സംവിധായകനും നടനുമായ കബീർദാസ് ക്രിസ്തുമസ് സന്ദേശം നൽകി.
പ്രൊഫസർ മാത്യൂസ് ഏബ്രഹാം, തങ്കച്ചൻ പണിക്കർ, ജോൺസൺ സാം, മീനു എസ്. കുമാർ, ഷാജി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.