കൊട്ടാരക്കര: നവനീതം ആയൂര്‍വേദ സ്പെഷ്യാലിറ്റി സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനവും സൌജന്യ മെഡിക്കല്‍ ക്യാമ്പും 2018 ഡിസംബര്‍ 15 ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുകയാണ്. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. പി അയിഷാപോറ്റി എം.എല്‍.എ നിര്‍വഹിക്കും. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന് അദ്ധ്യക്ഷത വഹിക്കും. 11 മണി മുതല്‍ ആയുര്‍വേദ മേഖലയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും.
