കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് ഡോഗ് സ്ക്വാഡിലേക്ക് ഒരു പുതിയ അംഗം കൂടി എത്തി. ഹെക്ടർ എന്ന പേരുള്ള ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഈ ഡോഗ് നർക്കോട്ടിക്ക് കേസുകൾ കണ്ടെത്തുവാൻ വിദഗ്ദ്ധ പരിശീലനം നേടിയതാണ്.
കൊട്ടാരക്കര ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൾ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.അശോകൻ ഐ പി എസ് മധുരം നല്കി ഡോഗിനെ യൂണിറ്റിലേക്ക് നിയമിച്ചു.
നായെ മൂന്നു മാസം പ്രായമുള്ളപ്പോൾ റൂറൽ ജില്ലാ പോലീസ് മേധാവി വാങ്ങിയതാണ്. ഇപ്പോൾ 15 മാസം പ്രായം ആണ് ഉള്ളത്. റൂറൽ ജില്ലായിലെ ഡോഗ് സ്ക്വാഡിൽ അർജുൻ എന്ന നായ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കൊല്ലം റൂറൽ ജില്ലാ പോലീസിനെ സഹായിക്കാൻ ഡോഗ് സ്ക്വാഡിലേക്ക് ചുണക്കുട്ടികളായ സ്നിഫർ പോലീസ് നായകളായ അർജുനും , ഹെക്ടറും. ലാബ്ര ഡോർ ഇനത്തിൽ പെടുന്ന നായ്ക്കുട്ടികളാണ് ഇരുവരും. ഒളിച്ചു വച്ചിരിക്കുന്ന സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കാൻ മിടുക്കനാണ് 2 വയസ്സുള്ള അർജുൻ. കഞ്ചാവ്, ഹാഷിഷ്, ചരസ്സ് തുടങ്ങിയ മയക്കുമരുന്നുകൾ കണ്ടു പിടിക്കാൻ സമർത്ഥനാണ് 13 മാസം പ്രായമുള്ള ഹെക്ടർ. തൃശ്ശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ 9 മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ഹെക്ടർ ഡോഗ് സ്ക്വാഡിലേക്ക് എത്തിയിട്ടുള്ളത്. ഹരിയാനയിലെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ക്യാമ്പിലാണ് അർജുൻ വിദഗ്ദ പരീശീലനം പൂർത്തിയാക്കി റൂറൽ ജില്ലയിലേക്ക് എത്തിയിട്ടുള്ളത്. കൊല്ലം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തു വച്ച് നടന്ന ചടങ്ങിൽ ഇരുവരും ജില്ലാ പോലീസ് സേനയുടെ ഭാഗമായി മാറി. ചടങ്ങ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. അശോകൻ ഐ.പി. എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ അഡ് മിനിസ്ട്രേഷൻ ഡി.വൈ.എസ്.പി ജി. സർജ്ജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മൃഗസംരംക്ഷണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ജി. ഷൈൻ കുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് ജി.വൈ. എസ്.പി ജോർജ്ജ് കോശി, കൊട്ടാരക്കര ഡി. വൈ. എസ്. പി എ. അശോകൻ, പുനലൂർ ഡി.വൈ.എസ്.പി എം. അനിൽകുമാർ, എഴുകോൺ പോലീസ് ഇൻസ്പെക്ടർ റ്റി. ബിനു കുമാർ എന്നിവരും മറ്റ് പോലീസുദ്യോഗസ്ഥരും, ജില്ലാ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അർജുൻ്റെയും ഹെക്ടറിൻ്റെയും വിവിധ അഭ്യാസ പ്രകടനങ്ങൾ ഉണ്ടായിരുന്നു.