കുണ്ടറ : റെയിൽവേ പാളത്തിലിരുന്ന് മദ്യപിച്ചവരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു . കൊട്ടാരക്കര തൃക്കണമംഗൽ ഇ റ്റി സി കോളനിയിൽ സുനിൽകുമാർ (36 ) ആണ് മരിച്ചത് . ഇയാളുടെ ഇരുകാലുകളും പൂർണമായി തകർന്നിരുന്നു . സുഹൃത്ത് കുന്നത്തൂർ തോട്ടമുറി മുകളൂവിളയിൽ രാമചന്ദ്രൻ (അനി -46) ഗുരുതരപരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . വ്യാഴാഴ്ച രാത്രി കുണ്ടറ മുക്കട റെയിൽവേ ഗേറ്ററിനു സമീപമായിരുന്നു അപകടം . ട്രാക്കിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നവരെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു . ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല .
