ന്യുയോര്‍ക്ക്: കഴിഞ്ഞ മാസം ഫെയ്സ്ബുക്ക് വെളിപ്പെടുത്തിയ ഫെയ്സ്ബുക്ക് ഹാക്കിങ് നേരിട്ട് ബാധിച്ചത്. 2.9 കോടി ഉപയോക്താക്കളെ. വെള്ളിയാഴ്ചയാണ് ഫെയ്സ്ബുക്ക് ഹാക്കിങുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാക്കിങിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ഒമ്പത് കോടി ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകള്‍ താനെ ലോഗ് ഔട്ട് ആയിരുന്നു. ഫെയ്സ്ബുക്ക് പ്രോഗ്രാമിങ്ങിലെ പരസ്പരബന്ധിതമായ സാങ്കേതിക തകരാറുകളാണ് അജ്ഞാതരായ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്തത്. 1.5 കോടിയോളം ഉപയോക്താക്കളുടെ പേരും കോണ്ടാക്റ്റ് വിവരങ്ങളും മോഷ്ടിക്കപ്പെട്ടു. കോണ്ടാക്റ്റ് വിവരങ്ങളില്‍ ഫോണ്‍ നമ്പറുകളും ഇമെയില്‍ അഡ്രസുകളും ഉള്‍പ്പെടുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് വിവര ചോര്‍ച്ച വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഗൂഗിള്‍ അതിന്റെ സോഷ്യല്‍ മീഡിയാ സേവനമായ ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയ അട്ടിമറിക്കും, കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനും ശേഷം ഭരണാധികാരികളുടെ ചോദ്യത്തിന് വീണ്ടും ഉത്തരം പറയേണ്ട അവസ്ഥയിലാണ് കമ്പനികള്‍.
