കോഴിക്കോട്: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഫെഡറേഷന് ഓഫ് ഹിന്ദു ഓര്ഗനൈസേഷന്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പരസ്യമായി സംഘടന രംഗത്തെത്തിയിരിക്കുന്നത്. തുലാമാസ പൂജയ്ക്കായി ശബരിമല തുറക്കാനിരിക്കെയാണ് പത്തിനും 50 വയസിനുമിടയില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന മുന്നറിയിപ്പുമായി ഓര്ഗനൈസേഷന് ഭാരവാഹികള്‍ രംഗത്തെത്തിയത്.
