ശാസ്താംകോട്ട: അധ്യാപികയെ വീട്ടില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. രാജഗിരി അനിതാഭവനത്തില് ആഷ്ലി സോളമൻ്റെ ഭാര്യ അനിത സ്റ്റീഫനാ(39)ണ് മരിച്ചത്. പത്തനംതിട്ട ചന്ദനപ്പള്ളി ഗവ. എല്‍.പി.സ്കൂള്‍ അധ്യാപികയാണ്. ആഷ്ലി സോളമന് ഒളിവിലാണ്.കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനുമിടയിലാണ് സംഭവം. വീട്ടിലെ ഹാളില്‍ മുന്‍ഭാഗത്തെ വാതിലിനോടുചേര്ന്നാണ് രക്തംവാര്‍ന്നനിലയില്‍ മൃതദേഹം കണ്ടത്. തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. സംഭവസമയം ദമ്പതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനിതയുടെ അച്ഛന് സ്റ്റീഫന്‍ മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. പിന്നാലെ സ്കൂള്‍ വിട്ട് ഇവരുടെ മക്കളും എത്തിയിരുന്നു. ഭര്‍ത്താവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ശാസ്താംകോട്ട സി.ഐ. വി.എസ്.പ്രശാന്ത് പറഞ്ഞു.
