തിരുവനന്തപുരം :പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിടവാങ്ങിയത്. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ബാലഭാസ്കറിൻ്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെ അര്‍ദ്ധരാത്രിയോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. സംസ്കാരം ബുധനാഴ്ച തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൈവരിച്ചു വരെവെയായിരുന്നു ഹൃദയാഘാതം ഉണ്ടായതും മരണം സംഭവിച്ചതും. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പൊതുദര്‍ശത്തിന് വയ്ക്കും.
