കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഓയൂർ റോഡിൽ ബൈക്ക് യാത്രക്കാരുടെ അമിതവേഗം നാട്ടുകാരെ വലയ്ക്കുന്നു . ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുപേരാണ് അപകടത്തിൽ പെട്ടത് .
ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും വാഹനപരിശോധന ശക്തമാക്കണം എന്നും ജനകിയവേദി പ്രസിഡൻ്റ് ആർ .ഡി . ഒ.യ്ക്കും, റൂറൽ എസ് .പി.ക്കും പരാതി നൽകി .
ജനകിയവേദി പ്രസിഡൻ്റ് ജോൺ ഹാബേൽ നൽകിയ പരാതിയെ തുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെന്നും വാഹനപരിശോധനകൾ ശക്തമാക്കാമെന്നും നിയമപാലകർ ഉറപ്പ് നൽകി .
