കൊട്ടാരക്കര: പുത്തൂർ ശ്രീ നാരായണ ആയുർവേദ സ്റ്റഡീസ് ആൻ്റ് റിസേർച്ച് മെഡിക്കൽ കോളേജിൽ കായചികിത്സാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഹെപ്പറ്റൈറ്റിസ് വാരമായി ആചരിക്കുന്നു. ബോധവൽക്കരണ ക്ലാസ്, സ്പെഷ്യൽറ്റി ക്ലിനിക്, പോസ്റ്റർ പ്രസൻ്റേഷൻ , റിസേർച്ച് സെൻ്ററിൽ വികസിപ്പിച്ച മരുന്നുകൾ, ഹെപ്പറ്റൈറ്റിസ് മരുന്നുകൾക്ക് വിലക്കുറവ് ഇവ വാരാചരണത്തിൻ്റെ പ്രത്യോകതകൾ ആണ്. വാരാചരണം 2018 ജൂലൈ 28 ന് എസ്. എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ അനിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേണൽ ഡോ. എസ്. മോഹൻ ഉദ്ഘാടനം ചെയ്തു.
കായചികിത്സാ വിഭാഗം പ്രൊഫസർ ഡോ. കെ.വി പ്രദീപിൻ്റെ നേതൃത്വത്തിൽ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത മരുന്നുകൾ ആണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, കരൾരോഗങ്ങൾ, വൈറൽ ഹെപ്പറ്റൈറ്റിസ്റ്റുകളായ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കും, കരൾ വീക്കത്തിനും, മദ്യ ജന്യ കരൾ രോഗങ്ങൾക്കും ഈ മരുന്നുകൾ ഫലപ്രദമാണ്.