വാളകം മാർക്കറ്റിൽ നിന്നും അഴുകിയ മത്സ്യം പിടിച്ചെടുത്തു.

July 24
07:43
2018
കൊട്ടാരക്കര: വാളകം മാർക്കറ്റിൽ നിന്നും അഴുകിയ മത്സ്യം നാട്ടുകാരും ഭക്ഷ്യവകുപ്പും ചേർന്ന് പിടിച്ചെടുത്തു. നാല് കൊട്ട മത്സ്യമാണ് വിൽപ്പനക്കായി എത്തിച്ചിരുന്നത്. മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങിയ ആളുകളാണ് ചീഞ്ഞഴുകിയ മത്സ്യം കാണുന്നത്.സംഭവം ശ്രദ്ധയിൽപ്പെട്ട ആളുകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിന്നു . ഭക്ഷ്യവകുപ്പ് മീന്റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഭക്ഷ്യവകുപ്പിന്റെ പരാതിയിൽ പൊലീസും സ്ഥലത്ത് പരിശോധനകൾ നടത്തി.
There are no comments at the moment, do you want to add one?
Write a comment