കൊട്ടാരക്കര : പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച കേസിൽ അഞ്ച് പേരെ കണ്ണൂരില്‍ നിന്ന് പിടികൂടി. തളിപ്പറമ്പ് പാപ്പിനിശ്ശേരിയിൽ നിന്നാണ് പുത്തൂർ, കൊട്ടാരക്കര, ശാസ്താംകോട്ട സ്റ്റേഷനുകളിലെ പൊലീസുകാർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട ചക്കുവള്ളി ,സിനിമാ പറമ്പ് സ്വദേശികളായ അജി ഖാന് (27), നിസാം (31), അൽ അമീന് (28), റിന്‍ഷാദ് (27), ഷാനവാസ്(32) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പിടിയിലായവർ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ കൊട്ടാരക്കര ഡി വൈ എസ് പി ജേക്കബ് ജെറോമിന്റെ നേതൃത്വത്തിൽ സി ഐ മാരായ ടി ബിനുകുമാർ, ബി ഗോപകുമാർ, എസ് ഐ മാരായ ആർ രതീഷ് കുമാർ, എസ് ബിനോജ് എന്നിവർ ഉണ്ട്. പ്രതികളെ നാളെ കൊട്ടാരക്കരയിലും സംഭവസ്ഥലമായ പുത്തൂരിലും എത്തിക്കും.
