അഞ്ചല്‍: നിരവധി കഞ്ചാവുകേസിലെ പ്രതിയായ അലയമൺ കരുകോൺ നിഷാ മന്‍സിലില്‍ ഷാഹിദ(50) നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 കിലോ കഞ്ചാവുമായി അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷൻ്റെ സമീപത്തു നിന്നും കൊല്ലം റൂറല്‍ എസ് പി. ബി അശോകന് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള ആൻ്റി നാര്‍കോട്ടിക് സ്ക്വാഡും അഞ്ചല്‍ പോലീസും ചേര്‍ന്നു പിടികൂടിയത്.
മുന്‍പ് നിരവധി പ്രാവിശ്യം കഞ്ചാവുമായി പോലീസും എക്സൈസും പിടികൂടിയിട്ടുള്ള ഷാഹിദ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കമ്പത്തു നിന്നും, മധുരയില്‍ നിന്നും കഞ്ചാവ് വാങ്ങി രാത്രിയില്‍ ആണ് വീട്ടില്‍ വന്നുകൊണ്ടിരുന്നത്. കൊല്ലം കൊല്ലം റൂറല്‍ എസ് പി. ബി അശോകന് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലയിലെ DANSAF അംഗങ്ങളും, പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാര്‍, അഞ്ചല്‍ സിഐ. മോഹന്‍ദാസ്, എസ്ഐ രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ രഹസ്യ നീക്കത്തിലാണ് തിരുവന്തപുരത്തു നിന്നും ഷാഹിദയെ പിടികൂടിയത്. കമ്പത്തു നിന്നും വാങ്ങിയ കഞ്ചാവാണെന്നു പ്രതി പറഞ്ഞു.
ആൻ്റി നാര്‍കോട്ടക് സ്ക്വാഡിലെ എസ്ഐ ബിനോജ്, അംഗങ്ങളായ ജിഎസ്ഐ ശിവശങ്കരപിള്ള, ജിഎഎസ്ഐമാരായ അജയകുമാര്‍, ഷാജഹാന്, ആഷീര്‍ കോഹൂര്‍, എസ് സിപിഒ രാധാകൃഷ്ണപിള്ള കെകെ,സി എസ് ബിനു അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ ജിഎഎസ്ഐ ബിജു, ഷാനവാസ് ഡബ്ലുസിപിഒ ജയറാണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.