കൊട്ടാരക്കര : മാനസിക വിഭ്രാന്തിയുള്ള മകന് അമ്മയെ വെട്ടികൊന്നു. കൊട്ടാരക്കര പെരുംകുളം ചെറുകോട്ട്മഠത്തിൽ വിരമിച്ച അദ്ധ്യാപകനും ജ്യോതിഷ പണ്ഡിതനുമായ എസ്.എന്‍.പോറ്റിയുടെ ഭാര്യ ശാന്താദേവി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് അശോകൻ (47) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. മാനസിക നിലതെറ്റിയ ഇയാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏറെ അക്രമാസക്തനായിരുന്നു.അക്രമാസക്തനായ മകനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ ബഹളം അക്രമാസക്തമായി. പിതാവിനെ ഉള്‍പ്പടെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വീണ്ടും പോലീസ് സഹായഭ്യര്ത്ഥിച്ചു. രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും മാതാവിൻ്റെ കഴുത്തില്‍ വെട്ടുകത്തി വച്ച് ഭീഷണിമുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് മടങ്ങി. പോലീസ് മടങ്ങി ഏറെ കഴിയും മുന്‍പേ ഇയാള്‍ വെട്ടുകത്തിയെടുത്ത് അമ്മയെ ആക്രമിച്ചു. അമ്മ വെട്ടുകൊണ്ട് വീണ് മരിച്ചുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കുത്തി മരിക്കാനും ഇയാള്‍ ശ്രമം നടത്തി. ചെറിയ പരിക്കും ഇയാള്ക്കേറ്റിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ബൈക്കപകടത്തെ തുടര്‍ന്ന് അശോകന് തലയ്ക്ക് ക്ഷതമേറ്റ് മനോനില തെറ്റിയിരുന്നു. അന്നു മുതല്‍ മാനസീക വിഭ്രാന്തിക്കു ചികിത്സയിലായിരുന്നു. മൃതദേഹം മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലേയ്ക്ക് മാറ്റി. ആശയാണ് ശാന്താദേവിയുടെ മകള്‍.