തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണത്തിന് കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാവധി നീട്ടിനല്‍കണമെന്ന അദാനി പോര്‍ട്സിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.