ചെങ്ങമനാട് കട കത്തിച്ച നിലയിൽ
കൊട്ടാരക്കര: ദേശീയ പാതയോരത്തു ചെങ്ങമനാട് സ്വകാര്യ ആശുപത്രിയോട് ചേർന്നുള്ള അർച്ചന സ്റ്റോർ അക്രമികൾ തീവച്ചു നശിപ്പിച്ചു .ശനിയാഴ്ച പുലർച്ചെ 4 മണിയോട് കൂടി കടയിൽ ഉണ്ടായിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്തതിന് ശേഷമാണ് കടയുടെ മുൻവശത്തുള്ള ഗ്രില്ലും ,മേശകളും ,കസേരകളും എണ്ണപോലുള്ള ദ്രാവകമൊഴിച്ചു കത്തിച്ചത്. ഹൈവേ പോലീസിൻ്റെ സമയോചിതമായ ഇടപെടിലിനെ തുടർന്ന് തീകെടുത്തി. എന്നാൽ ഇന്ന് പുലർച്ചെ 6 മണിയോട് കൂടിവീണ്ടും കടക്കുനേരെ അക്രമം ഉണ്ടായി , വൻ ശബ്ദത്തോടെ കട കത്തി അമരുകയായിരുന്നു .സമീപ വാസികളും വഴിയാത്രക്കാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും കടയ്ക്കുള്ളിൽ നിന്നും വീണ്ടും പലപ്രാവശ്യം പൊട്ടിത്തെറി ഉണ്ടായി. കടക്കുള്ളിലുണ്ടായിരുന്ന പഴ വർഗ്ഗങ്ങളും, ഫർണിച്ചറുകളും പൂർണ്ണമായി കത്തി നശിച്ചു കടയുടെ പിൻഭാഗത്തെ ഭിത്തിയും സ്ഫോടനത്തിൽ തകർന്നു. ഉടമയായ വെട്ടിക്കവല നടുക്കുന്നു അമ്പാടി വീട്ടിൽ ശിവൻപിള്ള കൊട്ടാരക്കര പോലീസിൽ പരാതി നൽകി. കൊട്ടാരക്കര പോലീസ് കേസ്സെടുത്തു അന്വഷണം ആരംഭിച്ചു.