ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ഏഴ് വര്‍ഷം ജയില്‍ശിക്ഷ. കുംഭകോണത്തിലെ നാലാമത്തെ കേസിലാണ് ശിക്ഷലഭിച്ചതെന്ന് റിപ്പോര്‍ട്ട് .
ദുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ പിന്‍വലിച്ച സംഭവത്തില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ മറ്റൊരു ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര കുറ്റക്കാരനല്ലെന്നും കോടതി വിധിച്ചു.