എഴുകോൺ: എഴുകോണിൽ ഉത്സവത്തിനിടെ പോലീസിന് നേരം കയ്യേറ്റ ശ്രമം. പോലീസ് ജീപ്പ് എറിഞ്ഞ് തകർത്തു, ഒരാൾ കസ്റ്റഡിയിൽ. എഴുകോൺ മാടൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിടയിൽ ബഹളം വച്ച ആളെ പിടികൂടി മാറ്റാനുള്ള പോലീസ് ശ്രമത്തെ ഒരു വിഭാഹം ആൾക്കാർ എതിർത്തു. തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടായി. കസ്റ്റഡിയിൽ എടുത്ത ആളെ പോലീസ് ജീപ്പിൽ നിന്നും പുറത്ത് ഇറക്കാനുള്ള ശ്രമവും നടന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ഗാനമേള നടക്കുന്നതിനിടയിൽ കാണികൾക്ക് അലോസരമാകും വിധം ബഹളം വച്ച ആളെ പോലീസ് പിടികൂടി ജീപ്പിൽ കൊണ്ടിരുത്തി. എന്നാൽ ഇയാൾ പോലീസിന് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു.
ഇയാളെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗം രംഗത്ത് വന്നതോടെ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇയാളെ പിടിച്ചിറക്കികൊണ്ട് പോകാനുള്ള ശ്രമം പോലീസ് തടഞ്ഞു തുടർന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിൽ ജനക്കൂട്ടത്തിനിടയിൽ നിന്നും പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടാകുന്നത് കല്ലേറിൽ പോലീസ് ജിപ്പിൻ്റെ ചില്ല് തകർന്നിട്ടുണ്ട്.
പിന്നീട് പോലീസ് നാട്ടുകാരെ വിരട്ടി ഓടിക്കുകയായിരുന്നു. കൊല്ലം മുണ്ടക്കൽ സ്വദേശിയായ പ്രമേദിനെയാണ് സംഭവുമായി ബന്ധപ്പെട്ട് എഴുകോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. എഴുകോൺ സി.ഐ റ്റി ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉത്സവ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.