പ്രശസ്ത സാഹിത്യകാരന് എം സുകുമാരന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. അര്‍ബുദബാധയെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
1974ല്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യന്‍ പ്രസിഡണ്ട് നേരിട്ടു ഡിസ്മിസ് ചെയ്ത നേതാക്കളില്‍ ഒരാളായ എം സുകുമാരനെ പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയം അവതരിപ്പിക്കുന്ന ശേഷക്രിയ എന്ന നോവല്‍ എഴുതിയതിന് സിപിഎമ്മില്‍ നിന്നും പുറത്താക്കി. ദീര്‍ഘകാലമായി പൊതു വേദികളില്‍ നിന്നും എഴുത്തില്‍ നിന്നും അകന്നിരിക്കുകയായിരുന്നു സുകുമാരന്‍.