കണ്ണൂര്‍: ആര്.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുഖ്യസൂത്രധാരനെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്കാന് നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്ക് നല്കുന്ന ഇളവ് പരിഗണിച്ചാണ് കുഞ്ഞനന്തനെ പുറത്ത് വിടുന്നത്. ഇതിൻ്റെ ഭാഗമായി കുഞ്ഞനന്തനെ ആശുപത്രിയില്‍ ഹാജരാക്കി ആരോഗ്യ പരിശോധന നടത്തി. കുഞ്ഞനന്തനെ പുറത്ത് വിടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ കണ്ണൂര്‍ എസ്.പിയുടെ പരിഗണനയിലാണ്.
ടി.പി കേസിലെ പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്, പി.കെ.കുഞ്ഞനന്തന്, അണ്ണന് സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്കാന് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്കിയ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരിച്ച് അയയ്ക്കുകയായിരുന്നു.