ചെങ്ങന്നൂര്‍: ശാസ്താംപുറം ചന്തയില്‍ തീപിടുത്തം. രാവിലെ ചന്തയില്‍ വന്നവരാണ് തീപിടിച്ചത് കണ്ടത്. തീപിടുത്തത്തില്‍ ആളപായമില്ല. ചന്തക്ക് സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് തീ പടര്‍ന്നതാണ് അപകട കാരണം.
ചെങ്ങന്നൂര്‍, തിരുവല്ല, മാവേലിക്കര, ചങ്ങനാശ്ശേരി ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ചൈനീസ് മാര്‍ക്കറ്റാണ് കത്തിയത്. ഇത് പൂര്‍ണ്ണമായും കത്തിനശിച്ചു.
തീപിടുത്തത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്ന് തുടങ്ങിയപ്പോഴേക്കും ഫയര്‍ഫോഴ്സ് എത്തി