ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അലൈൻസ് സർവകലാശാലയിലെ എംബിഎ വിദ്യാർത്ഥിനികളായ തൃശൂർ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥൻ നായരുടെ മകൾ ശ്രുതി ഗോപിനാഥൻ നായർ(24), ആന്ധ്രാപ്രദേശ് സ്വദേശിനി അർഷിയ കുമാരി(24), ജാർഖണ്ഡ് സ്വദേശിനി ഹർഷ ശ്രീവാസ്തവ(24) എന്നിവരാണ് മരിച്ചത്.
ഇവരുടെ സഹപാഠികളായ പവിത്ര(23), പ്രവീൺ(24) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ബെംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.