കൊച്ചി : എംപിമാരും എംഎല്എമാർക്കുമായുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. എംപിമാരും എംഎല്‍എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ വിചാരണയ്ക്കായുള്ള പ്രത്യേക കോടതിയാണ് സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചത്. എറണാകുളം ജില്ലാക്കോടതി കെട്ടിടസമുച്ചയത്തിലെ നാലാം നിലയിലാണ് പ്രത്യേകകോടതി. കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നിര്‍വഹിച്ചു.
ജില്ല & സെഷന്‍സ് ജഡ്ജ് ഡോ. കൗസര്‍ എടപ്പകത്ത് അദ്ധ്യക്ഷനായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ് ഭാരതി, പ്രത്യേകകോടതി പ്രിസൈഡിങ് ഓഫിസര്‍ (അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്) സലീന വി ജി നായര്‍, എറണാകുളം ബാര്‍ അസോസിയേഷന് പ്രസിഡണ്ട് പി കെ സജീവന്, ജില്ലാ ഗവണ്മെന്റ് പ്ളീഡര്‍ ജി വിജയന്, എറണാകുളം സിജെഎം കോടതി ശിരസ്തദാര്‍ എം. ഇ. അലിയാര്, അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡണ്ട് എ. പി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.