തൃശൂർ∙ അനിശ്ചിതകാല സമരത്തിൽനിന്ന് നഴ്സുമാരെ പിന്മാറ്റുന്നതിനു ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയം. നഴ്സുമാർ സമരം ചെയ്യുന്നതു ഹൈക്കോട തി വിലക്കിയതിലുള്ള പ്രതിഷേധമായി ചൊവ്വാഴ്ച മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. അവധിയെടുത്തു പ്രതിഷേധിക്കാനാണ് നഴ്സുമാരുടെ തീരുമാനം. സമരവിലക്ക് നീക്കണമെന്നാവശ്യപ്പെടുന്ന ഹർജി അഞ്ചിനാണു കോടതി പരിഗണിക്കുന്നത്.
നാളെ മുതൽ കേരളത്തിലെ 62,000 നഴ്സുമാർ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു. 20,000 രൂപയ്ക്കു മുകളിൽ അടിസ്ഥാന ശമ്പളം ഈ മാസം മുതൽ നൽകാൻ തയാറാവുന്ന ആശുപത്രികളെ കൂട്ട അവധിയിൽ നിന്നൊഴിവാക്കും.