കൊട്ടാരക്കര: എം.സി റോഡിൽ കൊല്ലം-പുനലൂർ റൂട്ടിൽ കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകാൻ നെടുവത്തൂർ താമരശ്ശേരി ജംഗ്ഷൻ മുതൽ കിഴക്കേതെരുവ് വരെ നാല് കിലോമീറ്റർ ദൂരത്തിൽ സമാന്തര പാതയ്ക്ക് കരാറായി. ഈ മാസം തുടങ്ങുന്ന റിങ് റോഡിൻ്റെ നിർമ്മാണ ഇതെ വർഷം തന്നെ പൂർത്തിയാക്കും. ഇതിനായ് പ്രമുഖ റോഡ് നിമ്മാണ കമ്പനിക്കാണ് കരാർ ലഭിച്ചത്. ദേശീയ പാതയിൽ സമാന്തരമായി രണ്ടാം റിങ് റോഡിനും അനുമതി ലഭിച്ചിട്ടുണ്ട് ഇതിൻ്റെ സർവ്വേ നടക്കുന്നു. എം.എൽ.എ പി അയിഷാ പോറ്റിയുടെ ശ്രമത്താലാണ് കൊട്ടാരക്കരയ്ക്ക് രണ്ട് റോഡുകളും കിഫ്ബിയിൽ സ്ഥാനം പിടിച്ചത്.
17.85 കോടി രൂപയാണ് റിങ് റോഡിന് അനുമതി ലഭിച്ചത്. കൊല്ലം- ശാസ്താംകോട്ട റോഡ്, കൊട്ടാരക്കര-പൂവറ്റൂർ-കുളക്കട റോഡ് എന്നിവയും റിങ് റോഡിൻ്റെ ഭാഗമാകുന്നുണ്ട്. നിലവിലെ റോഡ് മെച്ചപ്പെടുത്തി സ്ഥലം ഏറ്റേടുക്കാതെ റോഡ് നിർമ്മിക്കാനാണ് പദ്ധതി. റോഡിൽ കലുങ്കുകളും മറ്റ് റോഡ് സുരക്ഷാ സംവിധാനങ്ങളും നിർമ്മിക്കും. ഇതോടെ കൊട്ടാരക്കര ടൌണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.