കൊട്ടാരക്കര: ചന്തമുക്കിൽ കുലശേഖരനല്ലൂരിന് സമീപം കുണ്ടറ പദ്ധതിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഇന്നലെ പുലർച്ചെയാണ് പൈപ്പ് പൊട്ടിയത്. നാട്ടുകാരും പോലീസ്സുകാരും പലതവണ ജലവകുപ്പ് ജീവനക്കാരെ വിളിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല.
ജലക്ഷാമം രൂക്ഷമായ ഈ സാഹചര്യത്തിലാണ് ജലം വകുപ്പിനെതിരെ ആക്ഷേപം ഉയരുന്നത്.