തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന് വീതം വരുന്ന സ്വര്‍ണ മാലകളാണ് കവര്‍ന്നത്.
രാവിലെ പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് കവര്‍ച്ചയുണ്ടായത്. പഴവങ്ങാടിയില്‍ നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മനോറാണിയുടെ മാല നഷ്ടമായത്. പോലീസ് കേസെടുത്തു.