പുല്ലാട്: – കഴിഞ്ഞ രാത്രി 9.30 ന് പുല്ലാട് ജംഗ്ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് മരണം. പുല്ലാട് ചാലുവാതുക്കൽ മോനു (17) കുമ്പനാട് ട്രഷറിക്കു സമീപം ചിറയിൽ അജിത്ത് (16) എന്നിവരാണ് മരിച്ചത്. അജിത്തിനെ സാരമായ പരുക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.