കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസില്‍ ട്രിനിറ്റി ലൈസിയം സ്കൂളിൻ്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് ഇത് സംബന്ധിച്ച ശുപാര്‍ശ നല്കി. എന്‍ഒസി റദ്ദാക്കണമെന്ന ഡിഡിഇയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് നടപടി. ഗൗരിയുടെ മരണത്തെ തുടര്‍ന്നു സസ്പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ തിരിച്ചെടുത്തതിൻ്റെ തുടര്‍ച്ചയായാണ് എന്‍ഒസി റദ്ദാക്കാനുള്ള ശുപാര്‍ശയില്‍ എത്തിയത്.
അടുത്ത അധ്യയന വര്‍ഷം എന്‍ഒസി റദ്ദു ചെയ്യണമെന്നാണു ശുപാര്‍ശയിലുള്ളത്. ഗൗരിയുടെ മരണത്തെ തുടര്‍ന്നു സസ്പെന്‍ഡ് ചെയ്തിരുന്ന അധ്യാപികമാരെ കേക്ക് മുറിച്ചു തിരിച്ചെടുത്ത സ്കൂളിൻ്റെ നടപടിയെ ചോദ്യംചെയ്ത നോട്ടീസിന് ധിക്കാരപരമായാണ് മാനേജ്മെൻ്റ് മറുപടി നല്‍കിയത്.