തൊഴുപുഴ: ആത്മവിശ്വാസം തുടിക്കുന്ന മുഖവുമായി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ പാരാഗ്ലൈയിഡിങ്. വാഗമണ്ണിലെ ഇൻ്റര്‍നാഷ്ണല്‍ പാരാഗ്ലൈയിഡിങ് ഫെസ്റ്റിനോട് അനുബദ്ധിച്ചായിരുന്നു 20 മിനിറ്റോളം എംഎല്‍എ ആകാശത്തു ചുറ്റിയത്. ആദ്യം ഏറ്റവും ആഴമേറിയ സുയിസൈഡ് പോയൻ്റിനു മുകളിലൂടെയായിരുന്നു പറന്നത്.
പിന്നെ ഉറമ്ബിക്കര, മാദാമക്കുളം ചുറ്റി 20 മിനിറ്റിനു ശേഷം നിലത്തേയ്ക്ക്. ഗ്ലൈഡര്‍ തോഷിയായിരുന്നു എം എല്‍ എയെയും കൊണ്ടു പറന്നത്. എട്ടുവര്‍ഷമായി ഗ്ലൈഡറാണു തോഷി. സാഹസീക വിനോദങ്ങളിലേയ്ക്കു കൂടുതല്‍ ചെറുപ്പക്കാരേയും സ്ത്രീകളെയും ആകര്‍ഷിക്കാനും സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇത്തരം വിനോദങ്ങള്‍ സഹായിക്കും എന്ന് എം എല്‍ എ പറഞ്ഞു.