കൊട്ടാരക്കര: പൂയപ്പള്ളി ഗ വ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകള്‍ രണ്ട് പറ കണ്ടത്തില്‍ വിതച്ച നെല്ലിൻ്റെ വിളവെടുപ്പ് കൊയ്ത്തുത്സവം നടത്തി. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന് ഐ. പി.എസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വെളിയം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈല സലിംലാല്‍, വാര്‍ഡ് മെമ്പര്‍ പവിഴവല്ലി, എഴുകോണ്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് .ഒ ബിനുകുമാര്‍, പൂയപ്പള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ രാജേഷ്കുമാര്‍, സ്കൂള്‍ പ്രഥമാ ധ്യാപിക കെ.പി.ഗീതാകു മാരി, പി.ടി.എ പ്രസിഡൻ്റ് എം.ബി.പ്രകാശ്, ഷിബു, എ ഡി എന്‍ ഒ രതീശന്, സിവില്‍ പോലീസ് ഓഫീസറായ വിനോദ് ബാലകൃഷ്ണ ന്, സി.പി.ഒ മാരായ റാണി, ഗിരിജ, കൃഷി ഓഫീസര്‍ സുഭാഷ്, അസിസ്റ്റൻ്റ് കൃഷി ഓഫീസറായ അജയന് എന്നിവര്‍ പങ്കെടുത്തു.
