പത്തനംതിട്ട: ഇരവിപേരൂരില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇരവിപേരൂരിലെ പ്രത്യക്ഷരക്ഷാദൈവസഭാ ആസ്ഥാനത്താണ് തീപിടിച്ചത്. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ആറ് പേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒന്‍പതര മണിയോടെയാണ് അപകടം ഉണ്ടായത്. പൊയ്കയില്‍ കുമാരഗുരു ജയന്തി ആഘോഷം നടക്കുന്നതിനിടെയായിരുന്നു അപകടം. വെടിപ്പുരയിലെ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം