കാഠ്മണ്ഡു: 41-ാമത് നേപ്പാൾ പ്രധാനമന്ത്രിയായി മുന്‍ വിപ്ലവാചാര്യനും സിപിഎന്‍-യുഎംഎല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുണിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവുമായ കെ പി ഒലി എന്ന ഖഡ്ഗ പ്രസാദ് ഒലി സ്ഥാനമേറ്റു. രണ്ടാം തവണയാണ് 65കാരനായ കെ പി ഒലി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
