സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി. ഡോ. നിര്‍മല്‍ ചന്ദ് അസ്താനയെ സര്‍ക്കാര്‍ നിയമിച്ചു. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പുവെച്ചു. ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിയാണ് നിയമനം.
മോഡേണൈസേഷന് വിഭാഗം ഡി.ജി.പി.യായിരുന്ന അസ്താന ഇപ്പോള്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി വര്‍ക്കിങ് അറേഞ്ച്മെൻ്റില്‍ ജോലിചെയ്തുവരികയാണ്. അസ്താനയെ വിജിലന്‍സ് തലപ്പത്തേക്ക് കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍, അടുത്ത ബന്ധുവിൻ്റെ ചികിത്സാര്‍ഥം ഡല്‍ഹിയില്‍ കഴിയേണ്ടതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയായിരുന്നു.