കറാച്ചി : കോൺഗ്രസ് പാർട്ടി നേതാവ് മണിശങ്കർ അയ്യർ വീണ്ടും വിവാദത്തിൽ. ഇന്ത്യയെ പോലെ തന്നെ പാകിസ്ഥാനെയും സ്നേഹിക്കുന്നുവെന്നാണ് അയ്യര്‍ പറഞ്ഞത്.
കറാച്ചിയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇൗ പ്രസ്താവന മണിശങ്കര്‍ നടത്തിയത്. രണ്ട് രാജ്യങ്ങൾക്കും തുടര്‍ച്ചയായ ചര്‍ച്ചകളില്‍ ഏർപ്പെടേണ്ട സമയമാണിത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് വേണ്ട നയം ഇസ്ലാമബാദ് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ന്യൂഡല്‍ഹി ഇൗ നയം സ്വീകരിച്ചിട്ടില്ല, അയ്യര്‍ പറഞ്ഞു.
ഇന്ത്യയെ സ്നേഹിക്കുന്നു, അതിനാല്‍ ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു. ഇന്ത്യയെ പോലെ തന്നെ ഇന്ത്യ അയല്‍ക്കാരനെയും സ്നേഹിക്കണം, അയ്യര്‍ പറഞ്ഞു.
ഇന്ത്യയെയും കശ്മീരിനെയും മുന്‍നിര്‍ത്തിയുള്ള തീവ്രവാദങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിന്റെ ഭരണരീതി ഇരു രാജ്യങ്ങളും ഉള്‍ക്കൊള്ളണം, അയ്യര്‍ കൂട്ടിച്ചേര്‍ത്തു.