കൊട്ടാരക്കര: ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി പണം കവരാന്‍ ശ്രമിച്ച രണ്ട് പേര് റിമാന്‍ഡില്‍.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തെന്മല സ്വദേശി ശിവകുമാറിനാണ് മര്‍ദമനേറ്റത്. പുനലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് വരികയായിരുന്നു ശിവകുമാര്‍. കൊട്ടാരക്കര നിന്ന് ബസ് കിട്ടാത്തതിനാല്‍ ടാക്സി അന്വേഷിക്കവെയാണ് 3 യുവാക്കള്‍ കാറിലെത്തിയത്. തെന്മലയിലേക്ക് പോകുകയാണെന്നും വേണമെങ്കില്‍ പുനലൂരില്‍ ഇറക്കാമെന്നും പറഞ്ഞ് ശിവകുമാറിനെ കാറില്‍ കയറ്റി. കുന്നിക്കോട് പിന്നിട്ടതോടെ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ശിവകുമാര്‍ പറയുന്നു.
രക്ഷപെടാനുള്ള ശ്രമത്തിനിടെ കാറിൻ്റെ നിയന്ത്രണം വിട്ട് മറിഞ്ഞു. നാട്ടുകാര്‍ കാറിലുണ്ടായിരുന്ന രണ്ട് പേരെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപെട്ടു. മലപ്പുറം സ്വദേശി ബാബു, കണ്ണൂര്‍ സ്വദേശി ജെറിന് എന്നിവരാണ് പിടിയിലായത്. അടൂര്‍ സ്വദേശി ഷിജുവാണ് രക്ഷപെട്ടത്. ശിവകുമാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്